അമേരിക്കൻ സെനറ്റിൽ നടന്ന ഒരു ചർച്ച ഇപ്പോൾ ആഗോളതലത്തിൽ വലിയ സംവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഗർഭച്ഛിദ്രത്തിനുള്ള ഗുളികകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് സംസാരിക്കാൻ എത്തിയതായിരുന്നു ഇന്ത്യൻ വംശജയായ ഗൈനക്കോളജിസ്റ്റ് ഡോ. നിഷ വർമ്മ. എന്നാൽ, സെനറ്റർ ജോഷ് ഹാവ്ലി ഉന്നയിച്ച ഒരു ലളിതമായ ചോദ്യ മാണ് ചർച്ചയുടെ ഗതി മാറ്റിയത്.
ചർച്ചയ്ക്കിടെ സെനറ്റർ ജോഷ് ഹാവ്ലി ഡോക്ടറോട് ചോദിച്ചു: “പുരുഷന്മാർക്ക് ഗർഭം ധരിക്കാൻ കഴിയുമോ?”ഒരു സാധാരണ ചോദ്യമെന്ന് തോന്നാമെങ്കിലും അമേരിക്കൻ സെനറ്റിൽ ഈ ചോദ്യം ഉയർത്തിയ വൻ വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്
ഒരു മെഡിക്കൽ പ്രൊഫഷണൽ എന്ന നിലയിൽ നേരിട്ടുള്ള മറുപടി പ്രതീക്ഷിച്ച ഹാവ്ലിയ്ക്ക് ഡോക്ടർ നൽകിയ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു . ഈ ചോദ്യത്തിന് ‘അതെ’ എന്നോ ‘അല്ല’ എന്നോ മറുപടി നൽകാൻ ഡോ. നിഷ വർമ്മ വിസമ്മതിച്ചു. ഇതൊരു രാഷ്ട്രീയവും വിഭജനമുണ്ടാക്കുന്നതുമായചോദ്യമാണെന്നായിരുന്നു അവരുടെ നിലപാട്.
ഇതോടെ സെനറ്റർ ഹാവ്ലി കടുത്ത ഭാഷയിൽ പ്രതികരിച്ചു.”പുരുഷന്മാരല്ല, സ്ത്രീകളാണ് ഗർഭിണികളാകുന്നത്” “സ്ത്രീകൾ എന്നത് ഒരു ജൈവശാസ്ത്രപരമായ യാഥാർത്ഥ്യമാണ്. ശാസ്ത്രം ഒരിക്കലും പ്രത്യയശാസ്ത്രങ്ങൾക്ക് മുന്നിൽ മുട്ടുമടക്കരുത്,” എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
ഈ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലോകമെമ്പാടും രണ്ട് തരം അഭിപ്രായങ്ങളാണ് ഉയരുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മെഡിക്കൽ രംഗത്തും കടന്നുകൂടിയ പ്രത്യയശാസ്ത്രപരമായ ആശയക്കുഴപ്പമാണ് ഡോക്ടറുടെ മറുപടിയിലൂടെ വെളിവാകുന്നത് എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അടിസ്ഥാനപരമായ ശാസ്ത്ര സത്യങ്ങൾ പോലും അംഗീകരിക്കാൻ ഡോക്ടർ തയ്യാറാവാത്തത് ലജ്ജാകരമാണെന്നാണ് വിമർശിക്കുന്നവരുടെ ഭാഷ്യം.
ഗർഭച്ഛിദ്രം പോലുള്ള പ്രധാനപ്പെട്ട നയരൂപീകരണ ചർച്ചകളെ വഴിതിരിച്ചുവിടാനാണ് സെനറ്റർ ശ്രമിച്ചതെന്ന് ഡോക്ടറെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെക്കൂടി പരിഗണിച്ചാണ് ഡോക്ടർ ഇത്തരത്തിൽ സംസാരിച്ചതെന്നും അവർ പറയുന്നു.
അമേരിക്കൻ ഭരണകൂടത്തിലും വൈദ്യശാസ്ത്ര രംഗത്തും സാംസ്കാരിക രാഷ്ട്രീയ തർക്കങ്ങൾ എത്രത്തോളം ആഴത്തിൽ പതിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം. അടിസ്ഥാനപരമായ ജൈവശാസ്ത്ര വസ്തുതകൾ പോലും ഇന്ന് രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കപ്പെടുന്നു എന്നത് ആശങ്കാജനകമാണെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.











Discussion about this post