ഡൽഹിയിൽ കലാപം തുടരുന്നതിനാൽ പോലീസ് ‘ഷൂട്ട് അറ്റ് സൈറ്റ് ‘ പ്രഖ്യാപിച്ചു.ഡൽഹി പോലീസിലെ യമുന വിഹാർ എസ്.പിയാണ് കലാപകാരികളെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവിട്ടത്.
പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ദിവസങ്ങളായി തുടരുന്ന കനത്ത പോരാട്ടത്തിൽ മരണസംഖ്യ 13 ആയി ഉയർന്ന സാഹചര്യത്തിലാണ് ഡൽഹി പോലീസിന്റെ ഈ നടപടി. വടക്കുകിഴക്കൻ ഡൽഹിയിലെ പ്രശ്ന ബാധിത പ്രദേശങ്ങളിൽ എല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post