തെലുഗുദേശം പാർട്ടി പ്രസിഡണ്ടും മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാർ ചന്ദ്രബാബു നായിഡുവിന്റെ നേരെ പ്രക്ഷോഭകർ ചെരുപ്പ് വലിച്ചെറിഞ്ഞു. നായിഡുവിന്റെ തന്നെ രക്ഷയ്ക്കുവേണ്ടി പോലീസുകാർ അദ്ദേഹത്തെ കരുതൽ തടങ്കലിൽ വച്ചു.വ്യാഴാഴ്ച വൈകീട്ട് നടത്താനിരുന്ന പ്രജ ചൈതന്യ യാത്രയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതായിരുന്നു ചന്ദ്രബാബു നായിഡു.
ചന്ദ്രബാബു നായിഡുവിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ആയിരക്കണക്കിന് വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു കൊണ്ട് വഴി തടഞ്ഞു. നായിഡുവിന്റെ വണ്ടിക്ക് നേരെ അവർ ചെരിപ്പും മുട്ടയും തക്കാളിയും വലിച്ചെറിയുകയായിരുന്നു.ഇതേ തുടർന്ന്, അദ്ദേഹത്തിന് പിന്തുണയുമായി വന്ന തെലുങ്കുദേശം പാർട്ടി പ്രവർത്തകരും വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായപ്പോൾ പോലീസ് സുരക്ഷാകാരണങ്ങളാൽ ചന്ദ്രബാബു നായിഡുവിനെ തടഞ്ഞു വെക്കുകയായിരുന്നു
Discussion about this post