ഡൽഹി: ആംആദ്മി കൗൺസിലർ താഹിർ ഹുസൈനെതിരെ കേസെടുത്തു. കൊലപാതകത്തിനാണ് കേസെടുത്തത്. ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
താഹിറിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടക്കുകയാണ്.
അതേസമയം അക്രമത്തിന് പ്രേരിപ്പിക്കുന്നത് ആരാണെങ്കിലും ഏത് പാര്‍ട്ടിക്കാരനാണെങ്കിലും തക്കതായ ശിക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഎപിയില്‍ നിന്നുള്ള ആരെയെങ്കിലുമാണ് കുറ്റക്കാരനായി കണ്ടെത്തുന്നതെങ്കില്‍ അവര്‍ക്ക് ഇരട്ടി ശിക്ഷ നല്‍കണം. അവര്‍ മന്ത്രിസഭയിലുള്ളവരാണെങ്കിലും കര്‍ശന ശിക്ഷ നല്‍കണം. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തിന് പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന് അങ്കിതിന്റെ പിതാവ് രവീന്ദര്‍ ശര്‍മയും സഹോദരനും ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കെജ്രിവാള്‍.
ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ 59-ാം വാര്‍ഡായ നെഹ്‌റു വിഹാറിലെ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് കലാപത്തില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം.
താഹിർ ഹുസൈന്റെ വീടിന്റെ ടെറസിനു മുകളിൽ പെട്രോൾ ബോംബുകളും ആസിഡ് നിറച്ച പാക്കറ്റുകളും കണ്ടെത്തിയിരുന്നു. ഡസൻ കണക്കിന് ആസിഡിന്റെയും പെട്രോൾ പാക്കറ്റുകളുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
വടക്കു കിഴക്കൻ ഡൽഹിയിലെ കലാപങ്ങളുടെ സൂത്രധാരൻ എന്നു പരക്കെ ആരോപണമുയർന്നിട്ടുള്ള താഹിർ ഹുസൈന്റെ വീടിനു മുകളിൽ നിന്നും കലാപകാരികൾ കല്ലുകൾ താഴേക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇതിനിടെ, കൊല്ലപ്പെട്ട ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയെയും മറ്റു രണ്ടുപേരെയും, താഹിർ ഹുസൈന്റെ വീടിനകത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നതായി കണ്ടു എന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. സംഘത്തിന്റെ കുടുംബാംഗങ്ങൾ താഹിറിനെതിരെ മൊഴി നൽകിയിട്ടുണ്ട്.
Discussion about this post