ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയിൽ ഇതുവരെ ലോകത്ത് ജീവൻ നഷ്ടമായത് 2,800 പേർക്ക്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട മഹാരോഗത്തിൽ ബാധിക്കപ്പെട്ടത് 82, 000 പേർ.
ചൈനയിലാണ് മഹാഭൂരിപക്ഷം മരണങ്ങളും നടന്നിരിക്കുന്നത്.2800-ൽ, 2744 മരണങ്ങളും ചൈനയിലെ ഹ്യൂബെ പ്രവിശ്യ കേന്ദ്രീകരിച്ചാണ്. ഹോങ്കോങ്ങിലും ഫ്രാൻസിലും 2 വീതം മരണവും,തായ്വാനിലും ഫിലിപ്പൈൻസിലും ഒന്നും, ദക്ഷിണകൊറിയയിൽ 13 മരണവും, ജപ്പാനിലും ഇറ്റലിയിലും യഥാക്രമം എട്ടും പന്ത്രണ്ടും, ചൈനയ്ക്കു ശേഷം ഏറ്റവുമധികം ജീവൻ നഷ്ടപ്പെട്ട ഇറാനിൽ ഇരുപത്തിയാറു മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Discussion about this post