വാഷിംങ്ടണ്‍ : ഇറാഖില്‍ ഐസിസിനെതിരെ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഐസിസിന്റെ രാസായുധ വിദഗ്ധന്‍ കൊല്ലപ്പെട്ടുതായി യു.എസ് റിപ്പോര്‍ട്ട്. ഐസിസില്‍ കെമിക്കല്‍ എഞ്ചിനീയറായ അബു മാലിക്കാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ഇറാഖ് നഗരമായ മൊസൂളില്‍ നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
സദ്ദാം ഹുസൈന്റെ ഭരണകാലത്ത് രാസായുധ വിദഗ്ധനായിരുന്ന അബു മാലിക്ക് യുഎസിന്റെ അധിനിവേശത്തിനു ശേഷം അല്‍ ഖായിദ ഭീകര സംഘത്തില്‍ അംഗമായിരുന്നു. പിന്നീട് ഇറാഖിലും സിറിയയിലും വേരുറപ്പിച്ച ഐഎസിലും അംഗമായി. അബു മാലിക്കിന്റെ സേവനം ഐസിസ് ഭീകര്‍ക്ക് രാസായുധ നിര്‍മാണത്തില്‍ കൂടുതല്‍ പ്രാഗ്ത്ഭ്യം നേടാന്‍ സഹായകരമായിട്ടുണ്ടെന്ന് യുഎസ് പറഞ്ഞു.
ഐസിസിന്റെ പക്കല്‍ രാസായുധമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അബു മാലിക്കിന്റെ കൊലപാതകത്തോടെ ഇത് ശരിവച്ചിരിക്കുകയാണ്.ഇറാഖില്‍ രാസായുധമുണ്ടെന്ന് ആരോപിച്ചാണ് യുഎസ് സസൈന്യം ഇറാഖ് ആക്രമിച്ചതും സദ്ദാം ഹുസൈനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതും.
Discussion about this post