ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി അക്ഷയ് കുമാര്‍ സിങ് രാഷ്ട്രപതിക്ക് മുമ്പാകെ വീണ്ടും ദയാഹര്‍ജി സമര്‍പ്പിച്ചു. ശനിയാഴ്ചയാണ് അക്ഷയ് ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്നാണ് അക്ഷയ് കുമാറിന്റെ വാദം.
അതേസമയം,വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതി പവന് ഗുപ്ത ഹര്‍ജി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം മാര്‍ച്ച് ആറിനാണ് പവന് ഗുപ്ത നല്കിയ തിരുത്തല്‍ ഹര്‍ജി കോടതി പരിഗണിക്കുന്നത്.
മറ്റ് മൂന്ന് പ്രതികളായ മുകേഷ് കുമാര്‍ സിംഗ്, വിനയ് കുമാര്‍ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ തിരുത്തല്‍ ഹര്‍ജിയും, ദയാഹര്‍ജിയും നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.
Discussion about this post