തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് നിവിന്‍ പോളിയും സുദേവ് നായരും പങ്കിട്ടു. . ബംഗ്ലൂര് ഡെയസ്, 1983 ചിത്രങ്ങളിലെ പ്രകടനമാണ് നിവിന്‍ പോളിയെ അവാര്‍ഡിനര്‍ഹനാക്കിയത്. മൈ ലൈഫ് പാര്‍ട്ടനര്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് സുധേവ് നായരെ മികച്ച നടനായി തിരഞ്ഞെടുത്തത്.
നസ്റ്രിയ നസ്റിന് ആണ് മികച്ച നടി. ബാംഗ്ലൂര്‍ ഡെയ്സ്, ഓംശാന്തി ഓശാന എന്നിവയിലെ പ്രകടനമാണ് നസ്റ്രിയയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല് ആണ് മികച്ച ചിത്രം. മികച്ച സംവിധായകന് സനല്‍കുമാര്‍ ശശിധരന്(ഒരാള്‍പൊക്കം). ശ്രേയാ ഘോഷാലാണ് മികച്ച ഗായിക.
അനൂപ് മോനോനാണ് മികച്ച സ്വഭാവ നടന്. സ്വഭാവ നടിയായി സേതുലക്ഷമിയെ തിരഞ്ഞെടുത്തു. മാസ്റ്റര്‍ അദ്വൈത് ബാലനടനും അന്ന ഫാത്തിമയെ ബാലനടിയായും തിരഞ്ഞെടുത്തു. അജ്ഞലി മോനോനാണ് മികച്ച തിരകഥാകൃത്ത്. വിവിധ പുരസ്കാരങ്ങള്‍ക്കായി 70 സിനിമകളാണ് ജോണ്‍ പോള്‍ അധ്യക്ഷനായ ജൂറിക്ക് മുമ്പിലെത്തിയത്. സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മറ്റ് പുരസ്കാരങ്ങള്‍;
കഥാകൃത്ത് സിദ്ധാര്‍ത്ഥ് ശിവ (ഐന്‍)
കലാമൂല്യമുള്ള ജനപ്രിയ സിനിമ ഓം ശാന്തി ഓശാന
മികച്ച നവാഗത സംവിധായകന് അബ്രിദ് ഷൈന്‍
പ്രത്യേക ജൂറി അവാര്‍ഡ് പ്രതാപ് പോത്തന്
ഛായാഗ്രാഹകന്‍ അമല്‍ നീരദ് (ഇയ്യോബിന്റെ പുസ്തകം)
അവലംബിത തിരക്കഥ രഞ്ജിത് ( ഞാന്‍)
സംഗീത സംവിധായകന് രമേഷ് നാരായണന്
ബിജി ബാല്‍ പശ്ചാത്തല സംഗീതം വിവിധ ചിത്രങ്ങള്‍
പിന്നണി ഗായകന് കെ.ജെ. യേശുദാസ്
ഗായിക ശ്രേയായാ ഘൊഷാല്‍ (വിജനതയില്‍ പാതിവഴി)
മികച്ച ശബ്ദ മിശ്രണം ഹരികുമാര്‍
മികച്ച ശബ്ദ ഡിസൈനര്‍ തപസ് നായക്
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഹരിശാന്ത് ശരണ്‍
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്) മിമ്മി മറിയം ജോര്‍ജ്
മികച്ച വസ്ത്രാലങ്കാരം സമീറ സനീഷ
Discussion about this post