കർണാടകയിൽ പാക്കിസ്ഥാൻ സിന്ദാബാദ് എന്നെഴുതിയ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ കണ്ടെത്തി. കലബുർഗിയിലെ ഒരു വീടിന്റെ ചുമരിലാണ് രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി വച്ചിരിക്കുന്നതായി കണ്ടെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വളരെ നിന്ദ്യമായ രീതിയിൽ അപമാനിക്കുന്ന തരം മുദ്രാവാക്യങ്ങളും അജ്ഞാതർ വീടിന്റെ ചുമരിൽ എഴുതി വച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വീട്ടുടമസ്ഥനായ മനോജ് ചൗധരി പൊലീസിൽ പരാതി നൽകി. ആശങ്കാകുലരായ സമീപവാസികൾ പോലീസിനോട് ഉടൻ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകിയ പോലീസ്, ചുമരിൽ എഴുതിയ മുദ്രാവാക്യങ്ങൾ മായ്ച്ചുകളഞ്ഞു.
കലബുർഗിയിലാണ് എ.ഐ.എം.ഐ.എം നേതാവും പാർട്ടിയുടെ ഔദ്യോഗിക വക്താവുമായ വാരിസ് പത്താൻ, 100 കോടി ഹിന്ദുക്കളെ കൈകാര്യം ചെയ്യാൻ 15 കോടി മുസ്‌ലിങ്ങൾ ധാരാളമാണ് എന്ന് പ്രഖ്യാപിച്ചത്. സംഭവത്തിൽ പോലീസ് ഊർജിതമായ അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post