ലോക്സഭാ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് പോസ്റ്റർ പതിച്ചതിനെ തുടർന്ന് ടി.എൻ പ്രതാപൻ എം.പിയ്ക്ക് താക്കീത്.ഡൽഹി കലാപത്തിന്റെ പേരിൽ ലോക്സഭയിൽ പ്രശ്നമുണ്ടാക്കിയ ടി.എൻ പ്രതാപന് ഇത് അവസാനത്തെ താക്കീതാണെന്ന് സ്പീക്കർ ഒ.എം ബിർള മുന്നറിയിപ്പു നൽകി.ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രമേയം കീറിയെറിഞ്ഞ സംഭവത്തിൽ, അന്നത്തെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതാപനു സ്പീക്കർ നേരത്തെ തന്നെ താക്കീത് നൽകിയിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക്, ലോക്സഭ വീണ്ടും സമ്മേളിച്ചപ്പോഴാണ് നാടകീയമായ ഈ രംഗങ്ങൾ അരങ്ങേറിയത്.അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് സഭ നടക്കുമ്പോൾ കോൺഗ്രസ് പാർലമെന്റ് അംഗങ്ങൾ ബഹളം വെക്കുകയായിരുന്നു.
Discussion about this post