ഡല്‍ഹി: പ്രവാസി സമൂഹത്തിന് പുത്തന്‍ ഉണര്‍വ്വും ആശ്വാസവും നല്‍കിയിരിക്കുകയാണ് മോദിയുടെ യുഎഇ സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്തകള്‍. 34 വര്‍ഷങ്ങള്‍ക്ക് ശേഷം യുഎഇയിലെത്തുന്ന മോദിക്ക് വന്‍ വരവേല്‍പ്പ് നല്കാന് തന്നെയാണ് പ്രവാസി സമൂഹം ഒരുക്കിങ്ങിയിരിക്കുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം ആണ് ചരിത്രപ്രധാനമായ വരവേല്പ്പിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. 40,000 ജനങ്ങളെ ഉള്‍കൊള്ളുന്നതാണ് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം.
ഇന്ത്യയും അറബ് രാജ്യവും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക, സാമൂഹികപരമായുമുള്ള പുത്തന്‍ അഭിവൃദ്ധിയാണ് ഈ സന്ദര്‍ശനത്തിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഇന്ത്യ -യുഎഇ വ്യവസായ ബന്ധത്തിലൂടെ 59 ബില്യണ്‍ യുഎസ് ഡോളറാണ് 2014-15 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന് ലഭിച്ചത്. ഇന്ത്യയുടെ വ്യവസായ പങ്കാളികളില്‍ മുന്ന്തിയില് നില്ക്കുന്ന യുഎസിനും ചൈനക്കും തൊട്ടുപിന്നില്‍ തന്നെയാണ് യുഎഇയുടെ സ്ഥാനം. ഏകദേശം 2.5 മില്യണ്‍ ഇന്ത്യക്കാര്‍ യുഎഇയിലുണ്ട്എന്നാണ് കണക്ക്.
മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കു താങ്ങും തണലുമായ നാട്ടില്‍ സഹകരണത്തിന്റെയും നിക്ഷേപങ്ങളുടെയും പുതിയ മേഖലകള്‍ തുറക്കുമെന്ന പ്രതീക്ഷയും സന്ദര്‍ശനം നല്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പദ്ധതികളുമായി തോളോടുതോള്‍ ചേരാന്‍ സഹോദരരാഷ്ട്രമായ യുഎഇയ്ക്കു കഴിയുമെന്ന് ഇന്ത്യന്‍ വാണിജ്യസമൂഹം കരുതുന്നു.ഊര്‍ജ, വ്യാപാരമേഖലയിലടക്കം നിര്‍ണായകമായ പല തീരുമാനങ്ങളും മോദിയുടെ യുഎഇ സന്ദര്‍ശനവേളയില്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷ. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ പതിറ്റാണ്ടുകളായി ആഗ്രഹിക്കുന്ന കാര്യമാണ്.
1981 ല്പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് ശേഷം യുഎഇ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രി എന്ന വിശേഷണവും ഇതിലൂടെ മോദിക്ക് സ്വന്തം. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ നഹ്യാന്, രാഷ്ട്രശില്പി ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂം എന്നിവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന നേതാവായിരുന്നു ഇന്ദിരാഗാന്ധി. ആഗസ്റ്റ് 16 ന് അബൂദാബിയിലെത്തുന്ന മോദി 17 ന് ദുബായിയും സന്ദര്‍ശിക്കും. ദുബായില്‍ മോദിക്കായിയുള്ള ഗംഭീര സ്വീകരണത്തിന് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.
Discussion about this post