ഡല്‍ഹി: ഡല്‍ഹിയിലും കശ്മീരിലും നേരിയ ഭൂചലനം. ഡല്ഹിയുലുണ്ടായ നേരിയ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങി. ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്കിറങ്ങി. ഡല്‍ഹിയെ കൂടാതെ കശ്മീര്‍ താഴ്വരകളിലും ഭൂകമ്പം അനുഭവപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കശ്മീരില്‍ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്് ആളുകള്‍ ഓഫീസുകളില്‍ നിന്നും വീടുകളില്‍ നിന്നും പുറത്തേക്കിറങ്ങിയോടി. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലെ ചില സ്ഥലങ്ങളിലും ഇതേ സമയം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആളപായങ്ങളോ മറ്റ് നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല.
Discussion about this post