സോഷ്യൽ മീഡിയകളിൽ നിന്നും പിൻവലിയുകയാണെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റിനെ കളിയാക്കിയ രാഹുൽ ഗാന്ധിക്ക് ചുട്ട മറുപടിയമായി ബിജെപി എം.പി ബാബുൽ സുപ്രിയോ. പശ്ചിമബംഗാളിലെ അസൻസോളിൽ നിന്നുള്ള ബിജെപി പാർലമെന്റ് അംഗമാണ് ബാബുൽ സുപ്രിയോ.
“വിദേശത്ത് പോകുമ്പോൾ ഇന്റർനാഷണൽ റോമിംഗ് പാക്ക് ചെയ്യൂ, അല്ലെങ്കിൽ പൈസ അധികം നഷ്ടമാവും. സാധാരണ പൈസയുടെ നാലിരട്ടിയാണ് അവർ ചാർജ് ചെയ്യുക.പത്തു പതിനഞ്ചു ദിവസത്തേക്കുള്ള ഇന്റർനാഷണൽ റോമിങ് പായ്ക്കുകൾ ലഭ്യമാണ്.അഥവാ, കുറച്ചു കാലം ഇന്ത്യയിൽ തങ്ങുന്നുണ്ടെങ്കിൽ സാധാരണ ഡാറ്റാ പാക്കുകൾ ചെയ്താൽ മതിയാകും.” എന്നാണ് ബാബുൽ സുപ്രിയോ ട്വീറ്റ് ചെയ്തത്.









