ഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്കുകൂടി കൊറോണ രോഗബാധ(കോവിഡ് 19) സ്ഥിരീകരിച്ചു. ജയ്പൂരില്‍ എത്തിയ ഒരു ഇറ്റാലിയന്‍ പൗരനിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊറോണ രോഗബാധ സ്വിരീകരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. കൊറോണ രോഗബാധ(കോവിഡ് 19) നേരിടാനായി കേന്ദ്ര സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മൂന്നാമത്തെ ആൾക്കും കൊറോണ സ്ഥിരീകരിച്ചത്.
കൊറോണ ബാധ തടയാനായി കരുതല്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കാനായി സേന വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കിയ പശ്ചാത്തലത്തിലാണ് ഒരാള്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം രണ്ടുപേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയിലും തെലങ്കാനയിലുമുള്ള രണ്ടുപേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
Discussion about this post