വനിത ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ട് ആണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ എ ഗ്രൂപ്പ് ചാംപ്യന്മാരായപ്പോള്, ഇംഗ്ലണ്ട് ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് മത്സരം, മഴകാരണം ഉപേക്ഷിച്ചതോടെ ഇരു ടീമും പോയിന്റ് പങ്കിട്ടു. ഇതോടെ ഗ്രൂപ്പ് ബി ചാംപ്യന്മാരായ ദക്ഷിണാഫ്രിക്ക, സെമിയില്‍ ഓസ്ട്രേലിയയെ നേരിടും.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സെമിയിലെത്തിയത്. വ്യാഴാഴ്ച രാവിലെ 9.30 നാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ സെമിനടക്കുക. ഉച്ചയ്ക്ക് ശേഷം ആണ് രണ്ടാം സെമി നടക്കുന്നത്.
ഇന്ത്യയുടെ ഷഫാലി വര്‍മയാണ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ പൂനം യാദവാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്ത്. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് ലോകകപ്പ് ഫൈനല്‍. ഇന്ത്യക്ക് ഇതുവരെ വനിതാ ലോകകപ്പ് നേടാനായിട്ടില്ല.
Discussion about this post