നിയമത്തെ കബളിപ്പിച്ചു കൊണ്ടു രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോഡിയുടെ പെയിന്റിംഗുകൾ ലേലം ചെയ്യരുതെന്ന ഹർജി ബോംബെ ഹൈക്കോടതി തള്ളി.
പെയിന്റിംഗുകൾക്ക് നീരവ് മോഡിയുടെ സമ്പാദ്യമായി യാതൊരു ബന്ധവുമില്ലെന്നും പെയിന്റിംഗുകൾ മകൻ റോഹിൻ മോഡിയുടെയാണെന്നും, അതുകൊണ്ടു തന്നെ അവ ലേലം ചെയ്യരുതെന്നും അപേക്ഷിച്ച് റോഹിൻ മോഡി സമർപ്പിച്ച ഹർജിയാണ് ബോംബെ ഹൈക്കോടതി തള്ളിയത്.ആക്ടിങ് ചീഫ് ജസ്റ്റിസ് ബി.പി ധർമാധികാരിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹർജി തള്ളിയത്.മുതിർന്ന അഭിഭാഷകനായ അമിത് ദേശായാണ് നീരവ് മോഡിയ്ക്കു വേണ്ടി ഹാജരായത്.
രാജ്യം വിട്ട നീരവ് മോഡിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടുകെട്ടിയിരുന്നു. ഇതിലുൾപ്പെട്ടവയാണ് വിലപിടിപ്പുള്ള 15 പെയിന്റിംഗുകൾ.നാളെ, വ്യാഴാഴ്ചയാണ് ഇവ ലേലം ചെയ്യുക.
Discussion about this post