കേരള നിയമസഭയില്‍ ‘എടാ പോടാ’ വിളിയുമായി പിസി ജോര്‍ജ്ജ് എംഎല്‍എ. നിയമസഭയില്‍ സ്പീക്കര്‍ക്ക് നല്കാന് ജീവനക്കാരനെ പിസി ജോര്‍ജ്ജ് ഒരു കുറിപ്പ് ഏല്‍പ്പിച്ചു. അത് കൈമാറാന്‍ താമസിക്കുന്നത് കണ്ടായിരുന്നു നിയമസഭാ ജീവനക്കാരനെതിരെ പിസി ജോര്‍ജ്ജിന്റെ ഏടാ പോടാ വിളി.
പിറഖെ പി.സി ജോര്‍ജ്ജിന് ശാസിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് രംഗത്തെത്തി . എടാ പോടാ വിളിയൊന്നും നിയമസഭയില്‍ വേണ്ടെന്ന് പിസി ജോര്‍ജ്ജിനോട് സ്പീക്കര്‍ പറഞ്ഞു. ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്ന് സ്പീക്കര്‍ ജോര്‍ജിനോട് പറഞ്ഞു. നിയമസഭയ്ക്കകത്ത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇ.പി ജയരാജന് മുഖ്യമന്ത്രിയുടെ മൈക്കിലൂടെ നടത്തിയ ഇരിയെടാ കള്ള റാസ്ക്കല്‍ വിളിയും വിവാദമായിരുന്നു.
Discussion about this post