ഡൽഹി കലാപത്തിനിടയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈനെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ റോസ് അവന്യൂ സമീപത്തു വച്ചാണ് താഹിറിനെ പോലീസ് പിടികൂടിയത്
ഡൽഹി കോടതി മുൻപാകെ കീഴടങ്ങാൻ തയ്യാറാണെന്ന് കാണിച്ച് താഹിർ അപേക്ഷ സമർപ്പിച്ചിരുന്നു. പക്ഷെ, പോലീസ് അതിനു മുൻപ് തന്നെ താഹിറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കലാപത്തിനിടയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ ജനക്കൂട്ടം താഹിറിന്റെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയത് കണ്ടവരുണ്ട്. പിറ്റേദിവസം ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ ശർമയുടെ മൃതദേഹം അഴുക്ക് ചാലിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. കലാപത്തിനിടെ, താഹിറിന് വീടിനുമുകളിൽ ആസിഡും പെട്രോൾ കുപ്പികളും സംഭരിച്ചു വെച്ചത് ഡൽഹി പോലീസ് പിടിച്ചെടുത്തിരുന്നു.












