തിരുവനന്തപുരം: ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും. എ.എന്‍.രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും വൈസ് പ്രസിഡന്റുമാരാകും. എ.പി.അബ്ദുള്ളക്കുട്ടി വൈസ്.പ്രസിഡന്റായി തുടരും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് പട്ടിക പ്രഖ്യാപിച്ചത്.
10 വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരുമാണ് പുതിയ പട്ടികയില്‍ ഇടം നേടിയത്. ജെ.ആര്.പദ്മകുമാറിനെ ട്രഷറര്‍ ആയും എം.എസ്.കുമാര്‍, ബി.ഗോപാലകൃഷ്ണന്, സന്ദീപ് വാര്യര്‍ എന്നിവരെ പാര്‍ട്ടി വക്താക്കളായും നിയമിച്ചു. ഭാരവാഹി പട്ടികയുടെ മൂന്നിലൊന്ന് ഭാഗം സ്ത്രീകള്‍ക്കായി മാറ്റിവച്ചുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.
കെ.എസ്.രാധാകൃഷ്ണന്, സദാനന്ദന് മാസ്റ്റര്‍, ജി.രാമന് നായര്‍, ജെ.പ്രമീളദേവി, വി.വി.രാജന്, വി.ടി.രമ, എം.എസ്.സമ്പൂര് എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍, ജോര്‍ജ് കുര്യന്, പി.കെ.സുധീര്‍, സി.കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍.
Discussion about this post