പാലക്കാട്: ആലത്തൂരിൽ വീട്ടിൽ വിദേശ മദ്യം വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. ചക്കുന്ന് ദേശം, ചക്കുന്ന് വീട്ടിൽ രാധാകൃഷ്ണൻ മകൻ ശ്രീജിത്ത് (23) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ശ്രീജിത്തിനെ റിമാൻഡ് ചെയ്തു.
വീട്ടിൽ ഇയാൾ മദ്യ വിൽപ്പന നടത്തുന്നതായി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ആയിരുന്നു അറസ്റ്റ്. ഇയാളുടെ പക്കൽ നിന്നും 8 ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തു. ഇതിന് പുറമേ 1100 രൂപയും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കുഴൽമന്ദം ഇഐഎബി പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന നിർണായക നീക്കത്തിൽ ശ്യാംജിത്ത്, മൻസൂർ അലി, മനോജ്, റംലത്ത് എന്നിവർ ഉൾപ്പെട്ടിരുന്നു.












