മുംബൈ: ഔറംഗാബാദ് വിമാനത്താവളത്തിന് ഛത്രപതി സാംബാജി മഹാരാജ് വിമാനത്താവളം എന്ന് പുതിയ പേര് നല്കി മഹാരാഷ്ട്രാ സര്‍ക്കാര്‍. വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
ഔറംഗാബാദിലെ ചിഖല്ത്താന പ്രദേശത്താണ് വിമാനത്താവളം.
ഔറംഗബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് വിമാനത്താവളത്തിന്റെ പേര് മാറ്റാനുള്ള പ്രമേയം പാസാക്കിയതായി ഉദ്ദവ് താക്കറെ പറഞ്ഞു. മന്ത്രിസഭാ തീരുമാനം കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി അയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post