ഡല്‍ഹി: ആഗോളസമ്പദ് വ്യവസ്ഥ പ്രതിസന്ധികളില്പെടുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനം ഉറച്ചതും നയങ്ങള്‍ സുതാര്യവുമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നടന്ന സാമ്പത്തിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘നിലവിലെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളില്‍ രാജ്യം വലിയ ഒരു ഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷംകൊണ്ട് ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ നിരവധി മറ്റുകാരണങ്ങളാല്‍ ആഗോള സമ്പത്ത് വ്യവസ്ഥ ദുര്‍ബലവും ബുദ്ധിമുട്ടേറിയതുമായ അന്തരീക്ഷത്തിലൂടെയാണ് നീങ്ങുന്നത്.’ പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ ഇന്ത്യയെ ഗുരുതരമായി ബാധിക്കാതിരിക്കാനുള്ള നടപടികളില്‍ നാം ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. ഗുണപരമായ മാറ്റങ്ങള്‍ക്കായുള്ള ധീരമായ നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്. നമ്മുടെ നയങ്ങള്‍ വ്യക്തതയുള്ളതാണ്. അടിസ്ഥാനം ശക്തവുമാണ്. ഇന്ന് നമ്മള് ഊഹങ്ങള്‍ക്ക് പുറകേ പോകുന്നില്ല. മറിച്ച് വിവിധ മേഖലകളിലുള്ള വികസനത്തെപ്പറ്റിയുള്ള പൊതുജനത്തിന്റെ അഭിപ്രായത്തിനാണ് മുന്‍ഗണനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post