ഡൽഹി കലാപത്തോടെ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് തിരിച്ചറിയാനുള്ള അവസരമായി എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ.
ഡൽഹി കലാപത്തെ തുടർന്ന് ഇന്ത്യയും ലോക രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം എങ്ങനെയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജയശങ്കർ. ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തുക്കളെ ഈ അവസരത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നും ജയശങ്കർ പറഞ്ഞു.ഇതിനു മുൻപും ഇന്ത്യ ഒരുപാട് വെല്ലുവിളികൾ അഭിമുഖീകരിച്ചിട്ടുണ്ട്.അന്നൊക്കെ ലോക കാര്യങ്ങളിൽ ഇടപെടാതിരിക്കുകയെന്ന നയമാണ് ഇന്ത്യ സ്വീകരിക്കാറ്.എന്നാൽ ലോകത്തിന്റെ സ്വഭാവം മുമ്പത്തെ ഇതിൽ നിന്നും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ചേരിചേരാനയം എന്ന സമ്പ്രദായം ഇന്ത്യ തുടർന്നു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും എസ്. ജയശങ്കർ വ്യക്തമാക്കി.








