കൊച്ചി: ചൂണ്ടാണി വിരലുകളിൽ ഭാരമേറിയ ജാറുകൾ വിവിധ രീതികളിൽ ഉയർത്തി റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് മലയാളിയായ അഞ്ജു റാണി ജോയ്. കൊച്ചി സ്വദേശിനിയായ അഞ്ജു റാണി ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതികളെ തുടർന്ന് വീൽ ചെയറിൽ കഴിയുന്ന യുവതിയുടെ നിശ്ചയദാർഢ്യത്തിന് കൈയ്യടിക്കുകയാണ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാജ്യം.
ഭിന്നശേഷിക്കാരിയായതിൽ ആദ്യമൊക്കെ ദു:ഖം തോന്നിയിരുന്നുവെന്നും എന്നാൽ സ്വന്തം ഭാവിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ അവസ്ഥകൾക്കും ചിന്തകൾക്കും മാറ്റം സംഭവിച്ചുവെന്നും അഞ്ജു റാണി ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
ഭാരമേറിയ ജാറുകൾ ചൂണ്ടുവിരലിൽ നിയന്ത്രിച്ചു നിർത്താൻ തനിക്ക് കഴിയുമെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ പരിശീലനം ആരംഭിച്ചു വിജയം വരിച്ച അഞ്ജു റാണി, അസാദ്ധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച് മുന്നേറുന്ന സ്ത്രീത്വത്തിന്റെ പ്രതീകമാവുകയാണ്.
Discussion about this post