കോണത്തുകുന്ന്: ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. വെള്ളാങ്ങല്ലൂര്‍ കോഴിക്കാട് വലിയപറമ്പില്‍ പ്രദീപിന്റെ വീടിനു നേര്‍ക്കാണ് കല്ലേറുണ്ടായത്.
ശനിയാഴ്ച രാത്രി 12.15-ഓടെയായിരുന്നു സംഭവം. ആഴ്ചകള്‍ക്ക് മുമ്പ് യുവമോര്‍ച്ച നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പ്രശോഭ് പുതുക്കാട്ടിലിന്റെ പഞ്ചറിങ് വാഹനം രാത്രിയില്‍ സാമൂഹിക വിരുദ്ധര്‍ കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച കോണത്തുകുന്നില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.
കോഴിക്കാട് മേഖലയില്‍ നിന്ന് പ്രദീപിന്റെ മകന്‍ ബിജെപി പ്രവര്‍ത്തകനായ പ്രഭിന്‍ ഉള്‍പ്പെടെ നിരവധിപേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ ഇരിങ്ങാലക്കുട പോലീസെത്തി അന്വേഷണം തുടങ്ങി.
Discussion about this post