മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥ് നയിക്കുന്ന കോൺഗ്രസ് മന്ത്രിസഭയിലെ 20 എം.എൽ.എമാർ രാജി സമർപ്പിച്ചു.ആകെ 29 എം.എൽ.എമാരാണ് മന്ത്രിസഭയിൽ ഉണ്ടായിരുന്നത്.ഇതിൽ, 20 പേരും രാജിവെച്ചു.
കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണം. മധ്യപ്രദേശിൽ കോൺഗ്രസ് ജയിക്കാൻ പ്രധാനകാരണം ജ്യോതിരാദിത്യ സിന്ധ്യ തന്നെയായിരുന്നു. മുഖ്യമന്ത്രിപദം ഏറെക്കുറെ ഉറപ്പിച്ചെങ്കിലും 23 എം.എൽ.എമാർ മാത്രം പിന്തുണച്ചതിനാൽ, മുതിർന്ന നേതാവായ കമൽനാഥ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.ഇരുവരും തമ്മിലുള്ള പോര് ഈയിടെ മറ നീക്കി പുറത്തു വരികയും ചെയ്തിരുന്നു.
Discussion about this post