കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന്റെ ഭാഗമായി മുൻകരുതലുകൾ ശക്തമാക്കി ഇന്ത്യൻ സർക്കാർ.അതിർത്തി പ്രദേശമായ മണിപ്പൂരിലെ ഇന്ത്യ-മ്യാന്മർ അതിർത്തി ഇന്ത്യ അടച്ചു.സുരക്ഷാ മുന്കരുതലുകളുടെ ഭാഗമായാണ് ഇത്.109 രാജ്യങ്ങളിലായി ഇതുവരെ 3,884 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 111,318 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
മണിപ്പൂർ മുഖ്യമന്ത്രി എൻ.ബീരൺ സിങാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഒന്നും രണ്ടും ഗേറ്റുകളാണ് നിലവിൽ അടച്ചിരിക്കുന്നത്. സംസ്ഥാനത്തെ മജിസ്‌ട്രേറ്റുമാർ ,ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും ഇതിനെക്കുറിച്ച് സൂചന നൽകിയതായും മണിപ്പൂർ സർക്കാർ അറിയിച്ചു.








