കേരളത്തിലെ ജയിലുകളിൽ കൊറോണ ബാധയ്ക്കെതിരെ മുൻകരുതലുമായി ജയിൽ വകുപ്പ്. പനി ചുമ തുടങ്ങിയ അസുഖ ലക്ഷണങ്ങൾ ഉള്ളവരെ മാറ്റിപ്പാർപ്പിക്കാൻ വേണ്ടി പ്രത്യേക ഐസൊലേഷൻ ബ്ലോക്കുകൾ ജയിൽ വകുപ്പ് രൂപീകരിച്ചു.
ജയിൽ വകുപ്പ് ഡയറക്ടർ ജനറൽ ഋഷിരാജ്സിംഗിന്റെ ഉത്തരവനുസരിച്ചാണ് ജയിലുകളിൽ അധികൃതർ ഐസൊലേഷൻ സെല്ലുകൾക്ക് രൂപംകൊടുത്തത്. രോഗലക്ഷണങ്ങൾ ഉള്ളവരെ മാറ്റിപ്പാർപ്പിക്കുക, പുതിയതായി ജയിലിലെത്തുന്നവരെ ആറ് ദിവസം നിരീക്ഷണത്തിൽ താമസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സെല്ലുകൾ രൂപീകരിച്ചിരിക്കുന്നത്. ശിക്ഷ കാലാവധിയ്ക്കിടയിൽ പരോളിൽ പുറത്തിറങ്ങി തിരിച്ചു വരുന്നവരെയും ഇത്തരം സെല്ലുകളിൽ പാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.












