ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ശശിതരൂര്‍ ഹൈക്കോടതിയിലേക്ക്. വിചാരണകോടതിയുടെ സമന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ശശിതരൂര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
ബംഗളൂരു സാഹിത്യോത്സവത്തില്‍ സംസാരിക്കവെയായിരുന്നു ശശി തരൂര്‍ മോദിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് പേരു വെളിപ്പെടുത്താത്ത ആര്.എസ്.എസ് നേതാവ് തന്നെ പറഞ്ഞെന്നായിരുന്നു തരൂരിന്റെ പ്രസ്താവന.
മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഡല്‍ഹി ബി.ജെ.പി നേതാവ് രാജീവ് ബബ്ബാറാണ് തരൂരിനെതിരെ ഡല്‍ഹി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഞാനൊരു ശിവഭക്തനാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ശിവഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതായിരുന്നു തരൂരിന്റെ പ്രസ്താവന. മതവികാരം മുറിവേല്‍പിക്കുന്നതിനായി മന:പൂര്‍വമാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയതെന്ന് രാജീവ് ബബ്ബാര്‍ ആരോപിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് കേസ് നല്‍കിയിരിക്കുന്നത്.
Discussion about this post