മധ്യപ്രദേശിൽ കോൺഗ്രസിനേറ്റ കനത്ത ആഘാതമായ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയും, സിന്ധ്യക്ക് പിന്തുണയർപ്പിച്ച് കൊണ്ടുള്ള 22 എംഎൽഎമാരുടെ രാജിയും ആയുധമാക്കി ബിജെപി.
“മധ്യപ്രദേശ് കോൺഗ്രസ് സർക്കാർ ഇപ്പോൾ ന്യൂനപക്ഷമാണ്. ബജറ്റ് സമ്മേളനം ആരംഭിക്കുന്ന മാർച്ച് 16-ന്, ബിജെപി, ഗവർണറോടും നിയമസഭാ സ്പീക്കറും വിശ്വാസവോട്ടെടുപ്പ് നടത്താൻ ആവശ്യപ്പെടും”എന്ന് ബിജെപിയുടെ ചീഫ് വിപ്പ് നരോത്തം മിശ്ര മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഇതിനു മുന്നോടിയായി, മധ്യപ്രദേശ് ഗവർണറായ ലാൽജി ടണ്ടനെ ശിവരാജ് സിങ് ചൗഹാൻ നേതൃത്വത്തിൽ ബിജെപിയുടെ ഉന്നത നേതാക്കൾ ഇന്നു രാത്രി തന്നെ സന്ദർശിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
Discussion about this post