ഡല്‍ഹി: മാര്‍ച്ച് 26ന് 17 സംസ്ഥാനങ്ങളിലായി 55 സീറ്റുകളിലേക്ക് ആയാണ് രാജ്യസഭാ തെരഞ്ഞടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അഞ്ച് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ആണ് ബിജെപി രണ്ടാം ഘട്ടത്തില്‍ പുറത്തുവിട്ടിരിക്കുന്നത്.
ഹരിയാനയില്‍ നിന്നുള്ള രാംചന്ദ്ര ജംഗ്ര, ദുഷ്യന്ത് കുമാര്‍ ഗൗതം എന്നിവരും ഹിമാചല്‍ പ്രദേശില്‍ നിന്ന് ഇന്ദു ഗോസ്വമിയും മത്സരിക്കും. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഭഗവത് കാരാദ്, സുമര്‍ സിംഗ് സോളങ്കി എന്നിവരാണ് മത്സരിക്കുന്നത്. വോട്ടെടുപ്പിനുള്ള ബിജെപിയുടെ രണ്ടാമത്തെ പട്ടികയാണിത്.
ആദ്യഘട്ടത്തില്‍ ഒന്‍പത് പേരുടെ പട്ടിക പുറത്തിറക്കിയതില്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ ജ്യോതിരാദിത്യ സിന്ധ്യയും ഉള്‍പ്പെടും.
അസമില്‍ നിന്നുള്ള ഭുവനേശ്വര്‍ കലിത, ബീഹാറില്‍ നിന്നുള്ള വിവേക്താക്കൂര്, മഹാരാഷ്ട്രയില്‍ നിന്നുള്ള ഉദയന്‍രാജെ ഭോസാലെ, രാജസ്ഥാനില്‍ നിന്നുള്ള രാജേന്ദ്ര ഗെലോട്ട് എന്നിവരാണ് ബി.ജെ.പി പുറത്തിറക്കിയ ആദ്യ പട്ടികയിലുള്ളത്.
അഭയ് ഭരദ്വാജ്, ഗുജറാത്തില്‍ നിന്നുള്ള രമിലബെന്‍ ബാര, ജാര്‍ഖണ്ഡില്‍ നിന്നുള്ള ദീപക് പ്രകാശ്, മണിപ്പൂരില്‍ നിന്നുള്ള ലീഷെംബ സനജോബ എന്നിവരും മത്സരരംഗത്തുണ്ടാകും. നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 13 ആണ്.
Discussion about this post