തന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ആസാദ് സമാജ് പാർട്ടി എന്നാണ് പാർട്ടിക്ക് നാമകരണം ചെയ്തിരിക്കുന്നത്.
ബഹുജൻ സമാജ് പാർട്ടി സ്ഥാപകനായ കാൻഷി റാമിന്റെ ജന്മദിനത്തിൽ ആയിരുന്നു ചന്ദ്രശേഖര സാറിന്റെ പുതിയ പാർട്ടി പ്രഖ്യാപനം. നോയ്ഡയിലെ സെക്ടർ 79 ബസായി ഗ്രാമത്തിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് ആസാദ് തന്നെ പാർട്ടി പ്രഖ്യാപനം നടത്തിയത്.ഭീം ആർമി ഇനി മുതൽ ആസാദ് സമാജ് പാർട്ടിയുടെ സാംസ്കാരിക സംഘടനയായിരിക്കുമെന്നും ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചു.രാജ്യമെമ്പാടും തന്റെ സംഘടനയെയും പാർട്ടിയെയും ശക്തിപ്പെടുത്തും എന്നാണ് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചത്.
Discussion about this post