കൊറോണ ബാധയെത്തുടർന്ന് മുൻകരുതൽ ശക്തമാക്കി നാഗാലാൻഡ് സർക്കാർ.വിദേശ രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർ സംസ്ഥാനത്തിലേക്ക് പ്രവേശിക്കുന്നതിന് സർക്കാർ കർശനമായ വിലക്കേർപ്പെടുത്തി.
“തീവ്രജാഗ്രത പ്രഖ്യാപിക്കുകയല്ലാതെ വേറെ യാതൊരു മാർഗവുമില്ല.നാഗാലാൻഡിലെ ജനങ്ങളുടെ സുരക്ഷ എല്ലാത്തിലും പ്രധാനമാണ്” എന്ന് പ്രഖ്യാപിച്ച നാഗാലാൻഡ് ചീഫ് സെക്രട്ടറി തെംജെൻ ടോയാണ് സംസ്ഥാന അതിർത്തികൾ സീൽ ചെയ്തതായി മാധ്യമങ്ങളെ അറിയിച്ചത്.മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽപ്രദേശ്, മിസോറാം,സിക്കിം എന്നിവ നേരത്തെ തന്നെ വിദേശരാജ്യങ്ങളിലുള്ളവർക്ക് വിലക്കേർപ്പെടുത്തി അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.








