തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 24 ആയി. നേരത്തെ രോഗം ഭേദമായവരെ കൂടി പരിഗണിച്ചാല്‍ രോഗം ബാധിച്ചവരുടെ എണ്ണം 27 ആയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് മലപ്പുറത്ത് രണ്ടുപേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് പുതുതായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് 12740 പേര് നിരീക്ഷണത്തില്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 12470 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 270 പേര് ആശുപത്രികളില്‍ ഐസോലേഷന് വാര്‍ഡുകളില്‍ കഴിയുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.
പുതുതായി 72 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടായിരത്തിലധികം പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 1693 എണ്ണത്തില്‍ രോഗബാധയില്ലെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post