ബടഗവോണ്: അസമിലെ ബടഗവോണില് വമ്പന്‍ ആയുധശേഖരം കണ്ടെത്തി. ഉടല്‍ഗുരി പോലിസും ഇന്ത്യന്‍ സൈന്യവും നടത്തിയ സംയുക്ത തിരച്ചിലില്‍ ആണ് ആയുധശേഖരം കണ്ടെത്തിയത്. ബടഗവോണിലെ വനപ്രദേശത്തു നിന്നാണ് സ്ഫോടനവസ്തുക്കളടങ്ങിയ ശേഖരം പിടിച്ചെടുത്തത്.
എകെ 56 റൈഫില്‍, 12 റൗണ്ട് വെടിക്കോപ്പ്, കൂടാതെ സ്ഫോടക വസ്തുക്കളുമാണ് പിടികൂടിയിട്ടുള്ളതെന്ന് അസം പോലിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
”തിരച്ചിലിനിടയില്‍ എകെ 56 റൈഫിളും 12 റൗണ്ട് തിരകളും ലഭിച്ചു, ഒരു റോക്കറ്റ് ലോഞ്ചര്‍, അവയ്ക്കുപയോഗിക്കുന്ന അഞ്ച് റോക്കറ്റും ഡിറ്റൊനേറ്ററുകളും വയറുകളും ലഭിച്ചിട്ടുണ്ട്.”-അസം പോലിസ് പ്രസ്താവനയില്‍ പറയുന്നു.
വെടിക്കോപ്പുകളും ആയുധങ്ങളും വനപ്രദേശത്ത് മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Discussion about this post