ജമ്മുകാശ്മീരിൽ, കൊറോണ രോഗബാധിതരുടെ എണ്ണം ആറായി ഉയർന്നതിനെ തുടർന്ന് ലഡാക്കിൽ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.സൈനികർക്കിടയിൽ രോഗം പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണിത്.
ഇന്ന് കാലത്ത്, ലേയിൽ ഒരു സൈനികന് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം ആറായി ഉയർന്നത്.രണ്ടുപേർ ലേയിലും ഒരാൾ കാർഗിലിലും ചികിത്സയിലാണ്.രോഗം പടർന്നു പിടിക്കുന്നത് പരിഗണിച്ച് കാശ്മീരിലെ ഗണ്ടെർബാൽ ജില്ലയിലും തിങ്കളാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.








