കൊറോണ വൈറസ് ബാധ പടരുന്നത് അതിവേഗത്തിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ആഗോള മരണസംഖ്യ നാലായിരത്തിൽ നിന്നും എണ്ണായിരമായത് വെറും 8 ദിവസം കൊണ്ടാണ്.
ഏറ്റവുമധികം പേരുടെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ചൈനയിലാണ്, 3,237 പേർ ചൈനയിൽ മരിച്ചു. ഇറ്റലിയിൽ 2,503 പേർ ഇതുവരെ രോഗം മൂലം മരിച്ചിട്ടുണ്ട്.1,135 മരണങ്ങളും ആയി ഇറാൻ ആണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് നിൽക്കുന്ന സ്പെയിനിൽ, 598 മരണം സംഭവിച്ചിട്ടുണ്ട്.












