ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവിനെ തുടർന്ന് 168 ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. മാർച്ച് 20 മുതൽ 31 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നത്.
റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്:

അതേസമയം പുതിയതായി സ്ഥിരീകരിച്ച 13 കേസുകൾ ഉൾപ്പെടെ ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 169 ആയി. എന്നാൽ 15 രോഗികൾ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മൂന്ന് വിദേശികൾ ഉൾപ്പെടെ 45 കൊറോണ പോസിറ്റീവ് കേസുകൾ ഉള്ള മഹാരാഷ്ട്രയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാമത്.










