കോവിഡ്-19 രാജ്യമൊട്ടാകെ പടർന്നു പിടിക്കുമ്പോൾ, സുരക്ഷാ അർത്ഥം ഐസൊലേഷൻ കഴിക്കാൻ വിസമ്മതിച്ച് ഗോവ മുൻ മന്ത്രി ഫ്രാൻസിസ്കോ മിക്കി. രാഷ്ട്രീയ പ്രേരിതമായ നിർദ്ദേശങ്ങളാണ് ഗോവ ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത് എന്നാണ് മന്ത്രിയുടെ വാദം.ഫ്രാൻസിസ്കോ മിക്കി യാത്രചെയ്ത് ദുബായ് ബാംഗ്ലൂർ വിമാനത്തിലെ 43 യാത്രക്കാരിൽ ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.ഇതോടെയാണ് സുരക്ഷാ മുൻകരുതലെന്ന നിലയിൽ ഇദ്ദേഹത്തോട് ഐസൊലേഷൻ കഴിയാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.
താൻ രോഗം ബാധിച്ച യാത്രക്കാരന്റെ അടുത്തല്ല ഇരുന്നിരുന്നത്, അതിനാൽ തന്നെ ക്വാറന്റൈനിലാകാൻ തയ്യാറുമല്ലെന്നാണ് മിക്കി പറയുന്നത്.ബിജെപിക്കെതിരെ പ്രചരണം നടത്തുന്നതിനാൽ, തന്നോട് പക തീർക്കുകയാണ് എന്നു പറഞ്ഞ്, യാത്രക്കാരെ മുഴുവൻ ക്വാറന്റൈനിലാക്കാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനത്തോട് മിക്കി വിയോജിക്കുകയായിരുന്നു.
Discussion about this post