തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വൈദ്യുതി നിരക്കും വെള്ളക്കരവും അടയ്ക്കാൻ സാവകാശം നൽകുമെന്ന് സംസ്ഥാന സർക്കാർ. 30 ദിവസത്തെ സാവകാശമാണ് അനുവദിക്കുന്നത്. പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ കാലയളവിൽ പിഴ ചുമത്തരുതെന്നും സർക്കാർ നിർദ്ദേശിച്ചു.
കൊറോണ വൈറസ് ബാധ തൊഴിൽ മേഖലയെ ബാധിച്ച സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. പല മേഖലകളിലും തൊഴിൽ ഇല്ലാത്ത അവസ്ഥയുണ്ട്. ദിവസ വേതനക്കാരെ ഇത് ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
അതേസമയം വായ്പ തിരിച്ചടവിന് ഒരു വർഷത്തെ മൊറട്ടോറിയം നൽകാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതി കഴിഞ്ഞ ദിവസം റിസർവ് ബാങ്കിനോട് ശുപാർശ ചെയ്തിരുന്നു.
Discussion about this post