രാജ്യത്താകമാനം കോവിഡ്-19 പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഉത്തർപ്രദേശിൽ നടത്താൻ തീരുമാനിച്ചിരുന്ന രാമനവമി ആഘോഷങ്ങൾ വി.എച്ച്.പി റദ്ദാക്കി.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് അയോധ്യയിൽ ശ്രീരാമ നവമി ആഘോഷങ്ങൾ നടക്കുന്നത്. മാർച്ച് 25 മുതൽ ഏപ്രിൽ രണ്ടാം തീയതി വരെയാണ് രാമനവമി ആഘോഷങ്ങൾ നീണ്ടു നിൽക്കുക.സുപ്രീം കോടതിയിൽ രാമ ജന്മഭൂമി കേസ് ജയിച്ചതിനു ശേഷമുള്ള ആദ്യ രാമനവമിയായതിനാൽ, പരിപാടി വിപുലമായി ആഘോഷിക്കാനുള്ള തീരുമാനത്തിലായിരുന്നു സംഘാടകർ.വൻ ജനത്തിരക്ക് അനുഭവപ്പെടുന്ന പരിപാടിയാണ് ശ്രീരാമ നവമി ആഘോഷം.ആളുകൾ വലിയതോതിൽ കൂട്ടം കൂടുന്നത് വൈറസ് കൂടുതലാളുകളിലേക്ക് വ്യാപിക്കാൻ കാരണമാകുമെന്ന് കണ്ടാണ് ആഘോഷങ്ങൾ മാറ്റി വയ്ക്കുന്നതെന്ന് വി.എച്ച്.പി നേതാക്കൾ അറിയിച്ചു.












