ജനീവ : കൊറോണ വൈറസ് ബാധിച്ചാല്‍ ചെറുപ്പക്കാര്‍ക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ബാധിച്ചാല്‍ ചെറുപ്പക്കാരും മരിക്കുമെന്നു വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് ഡയറക്ടര്‍ ജനറല്‍ ടെദ്രോസ് അദാനം പറഞ്ഞു.
രോഗം വരാനുള്ള സാധ്യത മുതിര്‍ന്നവര്‍ക്കാണ് കൂടുതല്‍. എന്ന് കരുതി ചെറുപ്പക്കാര്‍ക്കു രോഗം വന്നുകൂടാ എന്നില്ല. ചെറുപ്പക്കാരെയും രോഗം ബാധിച്ചേക്കും. നിരവധി ആഴ്ചകള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരും. ചിലപ്പോള്‍ മരണവും സംഭവിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹികമായി അകലം പാലിക്കുന്ന എന്നതിലുപരി ശാരീരികമായി അകലം പാലിക്കുക എന്നതാണ് കൊറോണ വൈറസ് രോഗബാധയെ പ്രതിരോധിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമെന്നു ടെദ്രോസ് അദാനം കൂട്ടിച്ചേർത്തു.
Discussion about this post