കോവിഡ്-19 കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പടരുന്നതായി റിപ്പോർട്ട്.ഹിമാചൽ പ്രദേശിലും മധ്യപ്രദേശിലും ആദ്യ കോവിഡ്-19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് സർക്കാർ അറിയിച്ചു. മധ്യപ്രദേശിലെ ജബൽപൂരിലാണ് നാലു പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം, രാജ്യത്തെ രോഗികളുടെ എണ്ണം 258 ആയി. ഡൽഹിയിൽ 25 പേർക്കും, കേരളത്തിൽ 33 പേർക്കും കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇതിനിടയിൽ, തെലുങ്കാനയിൽ ഒരു ഇന്തോനേഷ്യൻ പൗരന് കോവിഡ്-19 സ്ഥിരീകരിച്ചു.
Discussion about this post