പാകിസ്ഥാനിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് പരിപൂർണ്ണമായി വിലക്കേർപ്പെടുത്തി.ഇന്നലെ രാത്രി 8:00 മണി മുതലാണ് പാകിസ്ഥാനിൽ അന്താരാഷ്ട്ര വ്യോമഗതാഗതം നിരോധിച്ചത്. ദേശീയ വിമാന സർവീസായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന് പല രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്ന പാക്കിസ്ഥാനി പൗരന്മാരെ തിരിച്ചു കൊണ്ടു വരേണ്ടതിനാൽ, ഈ വിലക്ക് ബാധിക്കില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 28 വരെയാണ് ഈ വിലക്കെന്നും അതേസമയം, ചരക്ക് വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ലെന്നും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
പാകിസ്ഥാനിലെ സ്ഥിരീകരിച്ച കോവിഡ്-19 രോഗികളുടെ എണ്ണം 625 ആയി ഉയർന്നതോടെയാണ് അടിയന്തരമായി സുരക്ഷാ നടപടികൾ കർശനമാക്കിയത്.രോഗം ബാധിച്ച് ഇതുവരെ മൂന്നുപേർ പാക്കിസ്ഥാനിൽ മരിച്ചിട്ടുണ്ട്.കോവിഡ്-19 ഏറ്റവും മാരകമായി ബാധിച്ച സിന്ധ് പ്രവിശ്യയിൽ 90 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്,
Discussion about this post