ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ, രാജ്യത്ത് രോഗം മൂലം മരിക്കുന്നവരുടെ എണ്ണം അഞ്ചായി. മഹാരാഷ്ട്രയിലെ മുംബൈയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 63 വയസ്സുകാരനാണ് മരിച്ചത്.
കൊറോണ രോഗബാധയല്ലാതെ വേറെയും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന രോഗി ശനിയാഴ്ച അർദ്ധരാത്രിയാണ് മരിച്ചത്.പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നീ ആരോഗ്യപ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച കാലത്താണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ മാത്രം കുറവാണ് വൈറസ് മൂലം മരിക്കുന്നവരുടെ എണ്ണം രണ്ടായി.








