മാഗി ന്യൂഡില്‍സ് നിരോധനം ബോംബൈ ഹൈക്കോടതി ഉപാധികളോടെ പിന്‍വലിച്ചു. ന്യൂഡില്‍സ് സാമ്പിളുകള്‍ വീണ്ടും പരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചു. ആറാഴ്ചകകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരിശോധന അനൂകൂലമെങ്കില്‍ വീണ്ടും മാഗി വിപണിയില്‍ എത്തിക്കാം. അതുവരെ വില്‍പ്പന നടത്തരുതെന്നും കോടതി വ്യക്തമാക്കി.മാഗി നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ നെസ് ലെ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ജസ്റ്റീസുമാരായ വിഎം കനാഡെ, ബര്‍ഗസ് കൊളാബവല്ല എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മാഗിയുടെ സാമ്പിളുകള്‍ പരിശോധിച്ചത് അംഗീകൃത ലബോറട്ടിറികളിലല്ലെന്നും പുനപരിശോധന ആവശ്യമാണെന്നും നസ്ലെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സാമ്പിളുകള്‍ പുനപരിശോധന നടത്തണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയോട് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ റീടെസ്റ്റിന് വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടി എഫ്എസ്എസ്എഐ ഇത് തള്ളി.
ആരോഗ്യത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവാദത്തിലായ നെസ്ലെ ഉത്പന്നം മാഗി നൂഡില്‍സ് ഇന്ത്യയില്‍ നിരോധിച്ചത്.ജൂണ്‍ അഞ്ചിനാണ് രാജ്യവ്യാപകമായി മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയത്. മതിയായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മാഗി വില്പ്പനയ്ക്ക് എത്തുന്നത് എന്ന് കണ്ടെത്തിയിരുന്നു.ഇതോടു കൂടി മാഗിയുടെ 9 ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നെസ്ലെക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post