മഹാരാഷ്ട്രയിലെ പൂനയിൽ കോവിഡ്-19 സ്ഥിരീകരിച്ച സ്ത്രീയുടെ നാല് കുടുംബാംഗങ്ങൾക്കും രോഗം പകർന്നിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു.അംഗൻവാടി തൊഴിലാളിയായ സ്ത്രീ, ഈ മാസം ആദ്യം നവി മുംബൈയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും, അവിടേക്ക് പോകാൻ പൊതു ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നു.
പി.എം.സി നായിഡു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ, ഇവർ സമ്പർക്കം പുലർത്തിയ ആറു പേരിൽ നാല് പേരും കോവിഡ്-19 പോസിറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്.പൂനെയിലെ ഭാരതി ഹോസ്പിറ്റലിൽ ചികിത്സയിലുള്ള സ്ത്രീയുടെ നില വളരെ ഗുരുതരമാണ്.ഇവരെ ഇപ്പോൾ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് ആശുപത്രി അധികൃതർ നൽകിയ വിവരം.
Discussion about this post