തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം ജനതാ കര്‍ഫ്യൂ ആചരിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ ഐക്യത്തോടെ നില്‍ക്കുന്നതിന്റെ തെളിവാണ് ജനതാ കര്‍ഫ്യൂവിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ ജനങ്ങളും തയ്യാറാകണം. വരും ദിവസങ്ങള്‍ കൂടുതല്‍ നിര്‍ണ്ണായകമാണ്. വൈറസിനെതിരായ ഈ യുദ്ധത്തില്‍ ഓരോ പൗരനും ഓരോ സൈനികനാകണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. നാം ഓരോരുത്തരും വിചാരിച്ചാല്‍ മാത്രമേ ഈ ദുരന്തത്തില്‍ നിന്ന് കരകയറാനാകൂ. കൂടുതല്‍ നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ ആശങ്കപ്പെടരുത്. നിയന്ത്രണങ്ങള്‍ നമ്മുടെ രക്ഷയ്ക്കു വേണ്ടിയാണെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post