പനാജി: ഗോവയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. രാജ്യത്തെ ജനങ്ങള്‍ ഞായറാഴ്ച രാവിലെ മുതല്‍ വൈകിട്ട് ഒന്‍പതു വരെ പുറത്തിറങ്ങരുതെന്നായിരുന്നു ആഹ്വാനം. സംസ്ഥാനങ്ങള്‍ എല്ലാം പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിച്ചത്.
കടമ്പോളങ്ങള്‍ അടച്ചിട്ടും യാത്രകള്‍ ഒഴിവാക്കിയും വീടുകളില്‍ തന്നെ തുടര്ന്നുമെല്ലാമാണ് ജനങ്ങള്‍ ജനതാ കര്‍ഫ്യൂവിനൊപ്പം നിന്നത്.
Discussion about this post