ഡല്‍ഹി: ബിജെപിയില്‍ നിന്നും ആര്‍എസ്എസില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലളിത് മോദിക്കും കള്ളപണത്തിനും ഇടയില്‍ വലിയ ശൃംഖലയുണ്ട്. ഈ ശൃംഖലയെ സംരക്ഷിക്കാനാണ് സുഷമ, വസുദ്ധര, ജയ്റ്റ്‌ലി എന്നിവരുടെ ശ്രമമെന്നും രാഹുല്‍ പറഞ്ഞു. ക്വത്‌റോച്ചി വിവാദത്തില്‍ തന്റെ പിതാവിനെ കുറ്റവിമുക്തനാക്കിയതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണെന്നും രാഹുല്‍ ആരോപിച്ചു.
അരുണ്‍ ജയ്റ്റ്‌ലിയുടെ വിദഗ്ദന്‍ പരമാര്‍ശത്തിനും രാഹുല്‍ മറുപടി നല്‍കി. വാക്കിന്റെ അര്‍ത്ഥം അറിയില്ലെങ്കില്‍ നിഘണ്ടു നോക്കാനും ജയ്റ്റലിക്ക് രാഹുല്‍ മറുപടി നല്‍കി. വിവരമില്ലാത്ത വിദഗ്ദന്‍ എന്ന് ജയ്റ്റ്‌ലി രാഹുലിനെ വിശേഷിപ്പിച്ചിരുന്നു.
അതേസമയം പാര്‍ലമെന്റിലെ പ്രതിപക്ഷ ബഹളം മൂലം രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ചരക്ക് സേവന നികുതി ബില്ലടക്കം
പ്രധാന ബില്ലുകളൊന്നും ഈ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കാനായില്ല.
Discussion about this post